വൈദിക വേഷം കെട്ടി പണപ്പിരിവ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ


വൈദിക വേഷം കെട്ടി പണപ്പിരിവ് പാലക്കാട് സ്വദേശി അറസ്റ്റിൽ. പാലക്കാട് സ്വദേശിയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തരൂർ സ്വദേശി ബിനോയ് ജോസഫിനെ ആണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.


ചികിത്സാ സഹായത്തിന് എന്ന പേരിൽ വൈദിക വേഷം കെട്ടി ഇയാൾ വീടുകളിൽ പിരിവിന് എത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. പൊലീസ് ബിനോയ് യെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണെന്ന് അറിയിച്ചു.




Sharing is Caring