വയനാട് ഉരുൾപ്പൊട്ടലുണ്ടായ സ്ഥലം കണ്ടുമടങ്ങിയ ആൾ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു . ഉരുള്‍ പൊട്ടലിനു ശേഷം ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് എന്നയാളാണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം ചൂരല്‍ മലയില്‍ വന്ന് ദുരന്ത സ്ഥലമെല്ലാം കണ്ട് മടങ്ങിയത്.
ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജീപ്പ് ഡ്രൈവറായിരുന്ന മുഹമ്മദ് ദുരന്തത്തിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.














