നായയെ പോലെയാകാന്‍ 12 ലക്ഷം രൂപ ചെലവഴിച്ച്‌ തന്റെ സ്വപ്നം സാക്ഷാത്കരിച്ച് ജാപ്പനീസുകാരൻ

നായയെ പോലെയാകാന്‍ 12 ലക്ഷം രൂപ ചെലവഴിച്ച്‌ തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു ജാപ്പനീസുകാരാനാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.രണ്ടു മില്യണ്‍ യെന്‍ അതായത് 12 ലക്ഷം രൂപയാണ് ഇയാള്‍ മനുഷ്യ വലിപ്പമുള്ള കോളിഎന്ന സങ്കരയിനം നായയുടെ കോസ്റ്റ്യൂമിനായി ചെലവഴിച്ചത്. ഒരു യൂട്യൂബര്‍ കൂടിയായ ടോക്കോ എന്ന ജപ്പാന്‍കാരനാണ് ഇത്തരത്തില്‍ വിചിത്രമായ ആഗ്രഹം സഫലീകരിച്ചതിന്റെ പേരില്‍ ശ്രദ്ധ നേടിയത്.

സിനിമകള്‍ക്കായി മോഡലുകളും ശില്‍പങ്ങളും നിര്‍മ്മിക്കുന്ന ഒരു ജാപ്പനീസ് സ്ഥാപനമായ സെപെറ്റ് ആണ് ഈ കസ്റ്റമൈസ്ഡ് കോസ്റ്റ്യൂം തയ്യാറാക്കിയത്. 40 ദിവസം കൊണ്ടാണ് ഏജന്‍സി ഈ വസ്ത്രം നിര്‍മ്മിച്ചത്. ചെറുപ്പം മുതലേ ഒരു മൃഗമായി മാറണം എന്നതായിരുന്നു ടോക്കോയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി ഇപ്പോള്‍ തന്റെ ഇഷ്ടാനുസൃതം രൂപപ്പെടുത്തിയ നായയുടെ വസ്ത്രം ഉപയോഗിക്കുകയാണ് ഇയാള്‍.

ചില ദിവസങ്ങളില്‍ ടോക്കോ ഈ നായ വേഷം ധരിച്ച്‌ പുറത്തിറങ്ങും. തുടര്‍ന്ന് പൂച്ചകളുടെ പിന്നാലെ പോകുന്നതിന്റെയും മറ്റും വീഡിയോകളും ടോക്കൊ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ തന്റെ ഈ ഫാന്റസിയെ കുറിച്ച്‌ വളരെ അപൂര്‍വമായി മാത്രമേ സുഹൃത്തുക്കളുമായി പങ്കിടാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു വിചിത്രനാണെന്ന് വ്യക്തിയാണെന്ന് അവര്‍ക്ക് തോന്നുമോ എന്ന ഭയത്താല്‍ ആണ് ഇത് പറയാത്തതെന്നും അദ്ദേഹം പറയുന്നു .

“ഞാന്‍ എന്റെ സുഹൃത്തുക്കളോട് വളരെ അപൂര്‍വമായേ ഇക്കാര്യം പറയാറുള്ളൂ. കാരണം ഞാന്‍ ഒരു വിചിത്ര വ്യക്തിയാണെന്ന് കരുതുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ ഒരു മൃഗമായി എന്നറിഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വളരെ ആശ്ചര്യപ്പെട്ടു,” എന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ നായകളെ അനുകരിക്കുമ്ബോള്‍ കൈകാലുകളുടെ ചലനത്തില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ടോക്കൊ പ്രതികരിച്ചു. “കുട്ടിക്കാലം മുതല്‍ ഒരു മൃഗമായി മാറാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു.

ഇപ്പോള്‍ നായയെ പോലെ എങ്ങനെ നടക്കാമെന്നും എങ്ങനെ പെരുമാറാമെന്നും വളരെ കൃത്യമായി പഠിച്ചുവെന്നും അദ്ദേഹം പറയുന്നു.എന്തിനാണ് കോളി ഇനത്തില്‍പ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. കോളി ഇനമാകുമ്ബോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് എനിക്കിഷ്ടം പ്രത്യേകിച്ചും കാണാന്‍ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗങ്ങളാകുമ്ബോള്‍ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.

തന്റെ രൂപ മാറ്റത്തിന് ശേഷമുള്ള വിഡിയോയും ടോകോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതായിരുന്നു നിമിഷനേരങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്. തന്റെ ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചതില്‍ വളരെസന്തോഷവാനാണ് അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *