പാക്കിസ്ഥാനില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി കൊന്നു

പാക്കിസ്ഥാനില്‍ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി കൊന്നു. സിന്ധ് പ്രവിശ്യയിലെ സിന്‍ജാരോ നഗരത്തിലാണ് സംഭവം. ഹിന്ദു വനിതയെ സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തശേഷം ശിരഛേദം ചെയ്യുകയായിരുന്നുു. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.

ദിയ ഭീല്‍ (40) എന്ന വനിതയെ ആണ് അതിക്രൂരമായി കൊലപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്റര്‍ കൃഷ്ണ കുമാരി പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്ബുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീല്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ദിയ വിധവയും അഞഅച് കുട്ടികളുടെ മാതാവുമാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന്‍ നിറവേറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *