തൃശൂരില്‍ പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കയ്പമംഗലത്ത് മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ശിഹാബ്(35) ആണ് മരിച്ചത്.കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നാലര, രണ്ടര വയസ്സുള്ള കുഞ്ഞുങ്ങളുമായാണ് ശിഹാബ് കിണറ്റില്‍ ചാടിയത്. ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തു. പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ശിഹാബിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങളാണ് അത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.














