കിലയും സഹകരണ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ പരിശീലന പരിപാടി ആരംഭിച്ചു

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള നാലു ദിന കമ്പ്യൂട്ടർ ഫണ്ടമെൻ്റൽസ് പരിശീലന പരിപാടി മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ചു.

സംസ്ഥാന സഹകരങ്ങ വകുപ്പിൻ്റെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു.

സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായിരുന്നു. കില ഡയറക്ടർ Dr. ജോയ് ഇളമൺ ,കേപ്പ് ജോയിൻ്റ് ഡയറക്ടർ എസ് ജയകുമാർ എന്നിവർ പ്രസംഗിച്ചു. ഒരു ബാച്ചിൽ 60 പേരാണ് ക്ലാസിൽ ഉണ്ടാവുക. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 14 ബാച്ചുകളിലായി 840 പേർക്ക് ആണ് പരിശീലനം ലിഭിക്കുക.

കമ്പ്യൂട്ടർഫണ്ടമെൻ്റൽസ്,ഇൻറർനെറ്റ്,ഡോക്യുമെൻ്റേഷൻ,മൊബൈൽ അപ്ലിക്കേഷൻ,മലയാളം ടൈപ്പിംഗ്,IKM അപ്ലിക്കേഷനുകൾ എന്നിവയിലാണ് ക്ലാസുകൾ നൽകുന്നത്. കിലയിൽ നിന്നും പരിശീലനം നേടിയ അദ്ധ്യാപകരാണ് ക്ലാസെടുക്കുന്നത്.

കോഴ്സിൻ്റെ കോളേജ് തല ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഒ എ ജോസഫ് അദ്ധ്യക്ഷനായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശശിധരൻ, SKDC കോ-ഓഡിനേറ്റർ ടി. ഷിബിലി, കില പ്രോഗ്രാം കോ-ഓഡിനേറ്റർ പ്രപുപ്രേമനാഥ് എന്നിവർ പ്രസംഗിച്ചു. ഇന്ന് തുടങ്ങുന്ന കോഴ്സിൽ കോഴിക്കോട് ജില്ലയിലെ അത്തോളി ,അരിക്കുളം മലപ്പുറം ജില്ലയിലെ പുറത്തൂർ ,താനാളൂർ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന ഒരു സർക്കാർ പദ്ധതിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *