കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പനയ്‌ക്ക് ഇറങ്ങിയ 20-കാരി അറസ്റ്റില്‍

കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ 20-കാരി അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കാനെത്തിയതായിരുന്നു യുവതി. ആഡംബര ജീവിതം നയിച്ചു കൊണ്ടിരിക്കെ പണം തികയാതെ വന്നതോടെയാണ് മയക്കു മരുന്ന് വില്‍പ്പനയിലേയ്‌ക്ക് കടന്നത്. നോര്‍ത്ത് എസ്‌ആര്‍എം റോഡിലുള്ള ഫ്‌ളാറ്റിലെ ബ്ലെയ്‌സിയുടെ കിടപ്പുമുറിയില്‍ നിന്നാണ് 1.962 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. ഏവിയേഷന്‍ കോഴ്‌സ് പഠിക്കാന്‍ കൊച്ചിയിലെത്തിയ ബ്ലെയ്‌സി, പഠനത്തോടൊപ്പം സ്പാ സെന്ററുകളിലും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിരുന്നു.

എന്നാല്‍, ജോലി ചെയ്ത് കിട്ടുന്ന പണം ആഡംബര ജീവിതത്തിന് തികയാതെ വന്നതോടെ മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നു. ഇതിനിടെ പാതി വഴിയില്‍ പഠനവും നിര്‍ത്തി. പാലക്കാട് സ്വദേശിയായ സുഹൃത്താണ് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയിരുന്നത്. രാത്രിയിലായിരുന്നു പ്രധാനമായും വില്‍പന. പ്രതിദിനം ഏഴായിരം രൂപവരെ ലഭിക്കുന്നുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *