ചാരക്കേസിൽ ഇറാനിലെ മുൻ പ്രതിരോധമന്ത്രിക്ക് വധശിക്ഷ വിധിച്ചു

ഇറാനിലെ മുൻ പ്രതിരോധമന്ത്രിയും ബ്രിട്ടീഷ്-ഇറാനിയൻ വംശജനുമായ അലിറേസ അക്ബാരിയെ ബ്രിട്ടീഷ്ചാരസംഘടനയായ എം. 16ന്റെ ചാരനെന്ന ആരോപണത്തെ തുടർന്ന് വധശിക്ഷയ്ക്ക് വിധിആരോപണം നിഷേധിച്ച അക്ബാരി, കുറ്റസമ്മതം നടത്തണമെന്നാവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞു.

ബ്രിട്ടീഷ് വംശജനായ അക്ബാരിയെ വിട്ടയക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് അഭ്യർത്ഥിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഭർത്താവിനെ കാണാൻ എത്തണമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചതായി ഭാര്യ മറിയം അറിയിച്ചു.

ഇറാൻ മിലിട്ടറി ഇന്റലിജൻസ് പറയുന്നത് അക്ബാരി ബ്രിട്ടീഷ് ചാരസംഘടനയുടെ സുപ്രധാന ഏജന്റായിരുന്നുവെന്നാണ്. ഇരട്ട പൗരത്വമുണ്ടായിരുന്നഅക്ബാരി ഇറാന്റെ മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് പ്രതിരോധ മന്ത്രാലയത്തിൽ ഇന്റർനാഷണൽ ഡെപ്യൂട്ടി മിനിസ്റ്ററായും പ്രവർത്തിച്ചു.

1997-2005 കാലഘട്ടത്തിൽ ഇപ്പോൾ സുപ്രീം നാഷണൽ സെക്യൂരിറിറ്റി കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അലി ഷംഖാനിക്ക് കീഴിലായിരുന്നു പ്രവർത്തിച്ചത്.ച്ചു. ചാരക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് മൂന്നു വർഷമായി ജയിലിൽ കഴിയുകയായിരുന്നു അക്ബാരി. വധശിക്ഷ നടപ്പാക്കുന്നതുവരെ അക്ബാരിയെ ഏകാന്തവാസത്തിലാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *