വീണ്ടും യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യം മെക്സിക്കൻ അതിർത്തി അടയ്ക്കുമെന്ന് ട്രംപ്

യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക മെക്സിക്കൻ അതിർത്തി അടയ്ക്കുകയായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്.കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്നവരെ വെറുതേവിടുമെന്നും കൂട്ടിച്ചേർത്തു.

മെക്സിക്കൻ അതിർത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് പ്രധാനലക്ഷ്യമെന്ന് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.

2016-മുതല്‍ 20 വരെ അധികാരത്തിലിരുന്ന ട്രംപ് സർക്കാർ കുടിയേറ്റം തടയുന്നതിനായി മെക്സിക്കൻ അതിർത്തിയില്‍ പുതിയ മതിലുകള്‍ സ്ഥാപിച്ചിരുന്നു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ 2021 ജനുവരി ആറിന് പാർലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

കലാപത്തിന് ആഹ്വാനം നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിനെ തിരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹർജിയില്‍ ഏപ്രില്‍ 25-ന് സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *