കേരള സര്‍വകലാശാല കലോത്സവത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിദ്ധാര്‍ഥന്റെ മരണം എസ്എഫ്‌ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല.
കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടര്‍ന്നാല്‍ പ്രവര്‍ത്തകരുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും വി.ഡി സതീശന്‍.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളുകള്‍ പോകുന്നതിനെ മുഖ്യമന്ത്രി പരിഹസിക്കുന്നുണ്ട്.
ഒരു സിപിഐഎം മന്ത്രിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നത് ഇതേ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് എന്നത് മറക്കരുത്. അന്ന് സിപിഐഎം നാണംകെട്ട പാര്‍ട്ടിയായിരുന്നോ എന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പിണറായി വിജയനും ബിജെപിക്കും ഇടയില്‍ അന്തര്‍ധാര സജീവമാണ്.
ലാവ്ലിന്‍ കേസിലും അത് കണ്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നു. അദ്ദേഹം എന്‍ഡിഎ ചെയര്‍മാനാണോ എന്ന് സംശയം? ബിജെപി രണ്ടാമത് എത്തുമ്പോള്‍ സിപിഐഎം മൂന്നാമത് പോകും. കേരളത്തില്‍ ബിജെപിക്ക് ഇല്ലാത്ത പരിഗണനയാണ് ഇജകങ ഒരുക്കുന്നത്.
ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂര്‍, ആലപ്പുഴ, വടകര, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും മികച്ചവര്‍. ബിജെപിയെ എവിടെയും അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. പിണറായി വിജയന്റെയും സംഘപരിവാറിന്റെയും ഇടനിലക്കാരനാണ് അദ്ദേഹം. പത്മജയുടെ ബിജെപി പ്രവേശനത്തില്‍ ബെഹ്റയ്ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രിക്കും അറിയാമെന്നും വി.ഡി സതീശന്‍.