95 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തു; മൂന്ന് പേര്‍ പിടിയില്‍


വിശാഖപട്ടണത്തുനിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നു എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വി. ചിന്നറാവു, എം. പെഡരാജു, കെ. അരുണ്‍ കുമാര്‍ എന്നിവരെ പിടികൂടിയത്.


ഹാഷിഷ് ഓയില്‍ തയാറാക്കികൊണ്ടിരിക്കുമ്പോളായിരുന്നു ഇവരെ എക്‌സൈസ് പിടികൂടിയത്. ഇവരില്‍നിന്നു 290 കിലോ കഞ്ചാവും ഹാഷിഷ് ഓയില്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. സംഭവുമായി നിരവധി പേര്‍ക്കു ബന്ധമുണ്ടെന്നും അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




Sharing is Caring