ശിവകാര്‍ത്തികേയൻ ചിത്രം അയലാൻ പ്രദര്‍ശനത്തിന് എത്തുന്നു. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍.
ആര്‍.രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

സയൻസ്ഫിക്ഷൻ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനോടൊപ്പം ഒരു ഏലിയനും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ടു മിനിറ്റും 19 സെക്കന്റുമുള്ള ട്രെയിലര്‍ ആരാധകര്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്.
ഗംഭീര മേക്കിങ് കൊണ്ടും താരങ്ങളുടെ അത്യുഗ്ര പ്രകടനം കൊണ്ടും വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
രാകുല്‍ പ്രീത് ആണ് അയലാനില്‍ നായികയായി എത്തുന്നത്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. യോഗി ബാബു, ഭാനുപ്രിയ, ഇഷ കോപിക്കര്‍, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.













