ഉഗാണ്ടയില്‍ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലുംതിരക്കിലും പെട്ട് 9 മരണം


കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പുതുവര്‍ഷാഘോഷത്തിനിടെ തിക്കിലുംതിരക്കിലും പെട്ട് 9 മരണം.
തലസ്ഥാനമായ കംപാലയിലെ ഫ്രീഡം സിറ്റി ഷോപ്പിംഗ് മാളിലാണ് സംഭവം. അര്‍ദ്ധരാത്രി പുതുവര്‍ഷം പിറന്നതിന് പിന്നാലെ ആഘോഷങ്ങള്‍ ആരംഭിച്ചപ്പോഴാണ് അപകടമുണ്ടായത്.


പുറത്ത് കരിമരുന്ന് പ്രയോഗം കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടിയതിനിടെ തിക്കിലും തിരക്കിലുംപെട്ടവര്‍ ഞെരിഞ്ഞമര്‍ന്നു നിലത്ത് വീണ് ചവിട്ടേറ്റും മരിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കുട്ടികളുമുണ്ടെങ്കിലും ആരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉഗാണ്ടയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.




Sharing is Caring