820 കോടി രൂപയുടെ നാലു ടണ്‍ കൊക്കെയ്ന്‍ പിടിച്ചു


അമേരിക്കന്‍ തീര രക്ഷാ സേന അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ദുരൂഹ
സാഹചര്യത്തില്‍ കണ്ടെത്തിയ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് നാലു ടണ്‍ കൊക്കെയ്ന്‍ പിടിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 1250 ലക്ഷം ഡോളര്‍( 820 കോടി രൂപ) വിലവരും.


99നു ശേഷം ആദ്യമായാണ് ഇത്രയും മയക്കുമരുന്നിന് ഒന്നിച്ച് പിടിക്കുന്നത്. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലെ അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് ഇത് പിടിച്ചെടുത്തത്.


കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സുരിനാമിനടുത്ത് അന്താരാഷ്ട്ര കടലില്‍ പട്രോളിങ്ങ് നടത്തുമ്പോഴാണ് ലേഡി മിഷേല്‍ എന്ന മീന്‍പിടിത്ത ബോട്ട് കണ്ടത്. കപ്പല്‍ ബോട്ട് തടഞ്ഞു നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്.



Sharing is Caring