78 ഇന്ത്യന്‍ തടവുകാരെ വാഗ വഴി പാകിസ്താന്‍ വിട്ടയച്ചു


78 ഇന്ത്യന്‍ തടവുകാരെ വാഗ അതിര്‍ത്തി വഴി പാകിസ്താന്‍ വിട്ടയച്ചു. കറാച്ചിയിലെ ലാന്ധി ജയിലില്‍ നിന്നാണ് ഇവര്‍ മോചിതരായത്.


ഈയിടെ, 546 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് കൈമാറിയിട്ടുണ്ട്. ഇതില്‍ 494 പേരും മീന്‍പിടുത്തക്കാരും 52 പേര്‍ സാധാരണക്കാരുമാണ്.


ഓരോ വര്‍ഷവും രണ്ടു പ്രാവശ്യം ഇന്ത്യയും പാകിസ്താനും തടവുകാരുടെ പട്ടിക പരസ്പരം കൈമാറും. ജനുവരി 1, ജൂലൈ 1 എന്നീ ദിവസങ്ങളിലാണ് ഇതു കൈമാറുന്നത്. 2008 ലെ മെയ് 21ന് ഒപ്പുവച്ച കോണ്‍സുലര്‍ ആക്‌സസ് അഗ്രിമെന്റ് പ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്.



Sharing is Caring