സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പ്,കടയടപ്പ് സമരം

സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകളും കടകളും അടച്ചിട്ട് പണിമുടക്കുന്നു. ജി.എസ്.ടി നടപ്പാക്കിയതിലുള്ള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് കടയടപ്പ് സമരം.

ദിവസേനയുള്ള ഇന്ധനവില പരിഷ്‌കാരത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പുടമകള്‍ സമരത്തിലേര്‍പ്പെട്ടത്. 24 മണിക്കൂര്‍ ആണ് പണിമുടക്ക്. കോഴി വില കുറച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴി വ്യാപാരികളും കടയടച്ചുള്ള സമരം തുടരുകയാണ്. വേതനം വര്‍ധിപ്പാക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴിസുമാരും ഇന്ന് പണിമുടക്കിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *