777 ചാർളി കന്നഡ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തു പൃഥ്വിരാജ്

രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ മലയാളഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.

ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *