ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തിന് 68-ാം ജന്മദിനം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ കമല്‍ഹാസന്റെ 68-ാം ജന്മദിനമാണ് ഇന്ന്. 1960ല്‍ റിലീസായ ‘കളത്തൂര്‍ കാണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തിയ കമല്‍ഹാസന്‍ ഇന്ന് പല യുവതാരങ്ങളുടെയും റോള്‍ മോഡലാണ്.ഒരു പുതുമുഖ നടനില്‍ നിന്ന് സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച്‌ ഉലകനായകന്‍ എന്ന നിലയിലേയ്ക്ക് അദ്ദേഹം എത്തിയത് കഷ്ടപ്പാടുകള്‍ക്കൊടുവിലാണ്. കമല്‍ഹാസന്റെ സിനിമാ ജീവിതത്തിലെ യാത്രയെ പറ്റി അറിയാം.

തുടക്കം

ഇതിഹാസസംവിധായകന്‍ കെ ബാലചന്ദ്രന്റെ ചിത്രമായ ‘അപൂര്‍വരാഗങ്ങളി’ലൂടെയാണ് കമല്‍ഹാസന്‍ സിനിമാരംഗത്ത് ശ്രദ്ധനേടുന്നത്. രജനികാന്തിന്റെ ആദ്യ ചിത്രം കൂടിയായ ഈ സിനിമയില്‍ തന്നേക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള ഒരു സ്ത്രീയെ പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. സ്വാഭാവികമായ അഭിനയത്തിന്റെ പേരില്‍ അദ്ദേഹത്തിന് ധാരാളം പ്രശംസയും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

ഇന്ത്യയിലുടനീളം ആരാധകര്‍

എണ്‍പതുകള്‍ കമല്‍ഹാസനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു കാലഘട്ടമായിരുന്നു. ഭാഷയുടെ അതിര്‍വരമ്ബുകള്‍ ഭേദിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രേക്ഷകരുടെയും പ്രിയ താരമായി അദ്ദേഹം മാറി. ‘ഏക് ദുയുജെ കെ ലിയേ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്, പിന്നീട് അകാലി രാജ്യം, സ്വാതി മുത്യം, ഇന്ദ്രുദു ചന്ദ്രുഡു തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും മലയാളം ത്രില്ലറായ ‘ചാണക്യ’നില്‍ ഊര്‍മിള മതോന്ദ്കറിനൊപ്പവും അദ്ദേഹം അഭിനയിച്ചു.

ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധ നേടുകയായിരുന്നു കമല്‍ഹാസന്‍. മണിരത്‌നം സംവിധാനം ചെയ്‌ത നായകനിലെ കഥാപാത്രവും, മൈക്കിള്‍ മദന കാമരാജന്‍, അവ്വയ് ഷണ്‍മുഖി തുടങ്ങിയ ഹാസ്യചിത്രങ്ങളിലെ കഥാപാത്രങ്ങളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. നിശബ്ദ ചിത്രമായ പുഷ്പക വിമാനത്തില്‍ അഭിനയവും ഏവരെയും അത്ഭുതപ്പെടുത്തി. അപൂര്‍വ സഗോധരാര്‍ഗലില്‍ ട്രിപ്പിള്‍ റോളില്‍ അഭിനയിച്ചപ്പോഴും ദശാവതാരത്തില്‍ പത്ത് കഥാപാത്രങ്ങളില്‍ എത്തിയപ്പോഴും ഇന്ത്യന്‍ സിനിമയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

ചാച്ചി 420 എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരൂപക പ്രശംസ നേടിയ ഹേ റാം, വിരാണ്ടി എന്നീ ചിത്രങ്ങളും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്.

ജാഗോ ഗോരി, ഓ ഹോ സനം തുടങ്ങിയ ഗാനങ്ങള്‍ കമല്‍ഹാസന്‍ ആലപിച്ചു. ഹേ റാമിന്റെ തമിഴ് പതിപ്പിലെ രണ്ട് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതും അദ്ദേഹമാണ്. പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിലും അത് തന്റെ സിനിമകളില്‍ നടപ്പിലാക്കുന്നതിലും കമല്‍ഹാസന്‍ ഒരിക്കലും മടികാട്ടിയിട്ടില്ല. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്ബനിയും അദ്ദേഹം നടത്തുന്നുണ്ട്.

‘വിശ്വരൂപം 2’ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോള്‍ ‘വിക്രം’ എന്ന ചിത്രത്തിലൂടെ കമല്‍ഹാസന്‍ ശക്തമായി തന്നെ തിരിച്ചുവന്നു. 1996-ലെ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഇന്ത്യന്‍-2’ ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മണിരത്നത്തോടൊപ്പം പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. നായകന് (1987) ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘വിക്ര’മിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *