മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റില്‍ 11 തലയോട്ടികളും 54 മനുഷ്യഎല്ലുകളും കണ്ടെത്തി.
ഇവിടെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.സംഭവത്തിൽ ആശുപത്രി ഡയറക്ടർ രേഖാ കദം, ഒരു കൂട്ടാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.