59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ അന്നു റാണിക്ക് സ്വര്‍ണ്ണം


റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണ്ണം. റെയില്‍വേയ്സിന് വേണ്ടിയാണ് അന്നു മത്സരിക്കുന്നത്. ഇന്നലെ ആദ്യ ദിനത്തില്‍ ആണ് അന്നു സ്വര്‍ണ്ണം നേടിയത്. ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത താരമാണ് അന്നു റാണി.


ദോഹയില്‍ സെമിയില്‍ 62.43 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡും താരം നേടിയിരുന്നു. ഇന്നലെ നടന്ന ദേശീയ അത്ലറ്റിക്സില്‍ 58.60 മീറ്ററാണ് അന്നു എറിഞ്ഞത്.




Sharing is Caring