51 യുവതികള്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 51 യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല ക​യ​റി​യെ​ന്ന് സ​ര്‍​ക്കാ​ര്‍. സു​പ്രീം​കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​ബ​രി​മ​ല ക​യ​റി​യ​വ​രു​ടെ പ​ട്ടി​ക​യും സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

ശ​ബ​രി​മ​ല​യി​ല്‍ ക​യ​റി​യ യു​വ​തി​ക​ളു​ടെ ആ​ധാ​ര്‍ ന​ന്പ​ര്‍ അ​ട​ക്ക​മാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​ട്ടി​ക സ​മ​ര്‍​പ്പി​ച്ച​ത്. ആ​ന്ധ്ര, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഏ​റെ​യും ശ​ബ​രി​മ​ല​യി​ല്‍ ദര്‍ശനം നടത്തിയത്. ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍​ക്ക് സു​ര​ക്ഷ ന​ല്‍​കി​യെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ന​ക ദു​ര്‍​ഗ​യും ബി​ന്ദു​വും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം സുപ്രീംകോ​ട​തി​യെ അ​റി​യി​ച്ച​ത്. പ​ത്തി​നും 50നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് ശ​ബ​രി​മ​ല ക​യ​റി​യ​ത്. 7,564 യു​വ​തി​ക​ളാ​ണ് ഓ​ണ്‍ ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 51 പേ​രാ​ണ് ശ​ബ​രി​മ​ലയില്‍ ദര്‍ശനം നടത്തിയതെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *