500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണം; കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നാഡിയു


ഹൈദരാബാദ്: 500 രൂപ മുതലുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു. അഴിമതി തടയുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കാനും നടപടി സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. തെലുങ്കു ദേശം പാര്‍ട്ടിയുടെ മെഗാ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.


500, 1,000, 2,000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താന്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ലോകം ഡിജിറ്റല്‍ കറന്‍സിക്കൊപ്പം മുന്നേറുകയാണെന്നും ചന്ദ്ര ബാബു നായിഡു പറഞ്ഞു. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ തടയാന്‍ സാധിക്കുമെന്നും ഇതുവഴി അഴിമതി തുടച്ചുമാറ്റാന്‍ സാധിക്കുമെന്നും ടിഡിപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.




Sharing is Caring