500 കോടി മുടക്കി ബിജെപി മുൻ മന്ത്രി മകളുടെ കല്ല്യാണം നടത്തുന്നു


കർണാടകയിൽ ഖനികൊളളയുടെ പേരിൽ ജയിൽശിക്ഷ അനുഭവിച്ച മുൻ കർണാടക മന്ത്രി ജനാർദന റെഡ്ഡിയുടെ മകളുടെ വിവാഹമാണിന്ന്.ബ്രാഹ്മണി വിവാഹം ക‍ഴിക്കുന്നത് ഹൈദരാബാദ് സ്വദേശി വ്യവസായി രാജീവ് റെഡ്ഡിയുമായി.ചെലവ് വെറും 500 കോടി രൂപ.


ഷാരൂഖ് ഖാനും കത്രീന കൈഫുമാണ് വിശിഷ്ടാതിഥികൾ.വിവാഹത്തിന് പോകരുതെന്ന് ബിജെപി നേതാക്കളോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ ഇതൊന്നും ജനാർദ്ദന റെഡ്ഡിയെ ബാധിച്ച മട്ടില്ല.ഹംപിയിലെ വിജയനഗരസാമ്രാജ്യത്തിന്‍റെ രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി. പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം ഭരിച്ച കൃഷ്ണദേവരായരുടെ പുനരവതാരമാണ് താൻ എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ജനാർദ്ദന റെഡ്ഡി.


അഞ്ഞൂറ് കോടി മുടക്കിയുളള വിവാഹത്തിൽ കളളപ്പണമുണ്ടോ എന്നന്വേഷിക്കാനൊന്നും ആദായ നികുതി വകുപ്പ് മെനക്കെട്ടിട്ടില്ല.ഇവിടെ രണ്ടര ലക്ഷത്തിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് പരിശോധന വരുമെന്നിരിക്കെയാണ് അവിടെ അഞ്ഞൂറു കോടിയുടെ കല്ല്യാണം പരിശോധനകളില്ലാതെ നടക്കുന്നത്.



Sharing is Caring