4,842 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി


ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി ഗുരു തേജ് ബഹാദൂര്‍ ഖല്‍സ കോളേജ് ഉള്‍പ്പടെ 4,842 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.


വിദേശ സംഭാവന ചട്ട പ്രകാരം 2011 മുതല്‍ 2014-15 വരെയുള്ള വര്‍ഷങ്ങളിലെ കണക്ക് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.


ഒരു എന്‍ജിഒയ്ക്ക് ലൈസന്‍സ് നല്‍കുന്ന സമയത്ത് വിദേശത്ത് നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച് എല്ലാവര്‍ഷവും വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഞ്ചുവര്‍ഷത്തിലേറെ വീഴ്ച വരുത്തിയവര്‍ക്കെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്.

2015ല്‍ 10,020 എന്‍ജിഒകളുടെ ലൈസന്‍സ് ഇത്തരത്തില്‍ റദ്ദാക്കിയിരുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, ഐഐടി ദല്‍ഹി, സ്‌ക്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റി എന്നിവയുടെ ലൈസന്‍സും അന്ന് റദ്ദാക്കിയിരുന്നു.



Sharing is Caring