കര്‍ണാടക മുന്‍ വഖഫ് മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഖമറുല്‍ ഇസ്ലാം (69) അന്തരിച്ചു. ബംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. 1974 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഖമറുല്‍ ഇസ്ലാം കലബുര്‍ഗി മന്ധലത്തില്‍ നിന്നും ഏഴു തവണ നിയമ സഭയില്‍ എത്തിയിറ്റുണ്ട്.
മൂന്ന് തവണ കോണ്‍ഗ്രസില്‍ നിന്നും ,മൂന്ന് തവണ മുസ്ലിം ലീഗില്‍ നിന്നും മത്സരിച്ചു ജയിച്ചു. 1996 ജനതാദളില്‍ നിന്നും നിയമസഭയില്‍ എത്തി. എസ്. എം കൃഷ്ണ മന്ത്രി സഭയില്‍ ഹജ്ജ് മന്ത്രി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹം സിദ്ധരാമയ്യ മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം വഖഫ് മന്ത്രിയായിരുന്നു.














