45 പെണ്‍കുട്ടികളുടെ ഫീസടച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍, കാരണം കരളലിയിപ്പിക്കും

മണ്‍മറഞ്ഞു പോയ മകളുടെ കരളലിയിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കായി 45 പെണ്‍കുട്ടികളുടെ പഠന ചിലവിന് കൈത്താങ്ങ് നല്‍കി ഒരച്ഛന്‍. കര്‍ണാടകയിലെ കലബുര്‍ഗിയിലെ എം.പി.എച്ച്‌.എസ് സര്‍ക്കാര്‍ സ്കൂളിലെ ക്ലര്‍ക്കായ ബസവരാജാണ് നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്തത്.

ഈ അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂളിലെ പാവപ്പെട്ട 45 പെണ്‍കുട്ടികളുടെ മുഴുവന്‍ പഠനചിലവാണ് ബസവരാജ് ഏറ്റെടുത്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ബസവരാജിന്റെ മകള്‍ ധനേശ്വരി മരണപ്പെട്ടത്. മകളുടെ മരിക്കാത്ത ഓര്‍മ്മയ്ക്കായി ബസവരാജ് ചെയ്യുന്ന നല്ല കാര്യത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് എത്തുന്നത്.

‘ഞങ്ങളെല്ലം പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. ഞങ്ങള്‍ക്ക് ഫീസടയ്ക്കാന്‍ ഒരു വഴിയുമില്ല. അത് ഇപ്പോള്‍ ബസവരാജ് സര്‍ ആണ് അടയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകളുടെ ഓര്‍മയ്ക്കായാണ് ഈ സഹായം. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’.

സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *