ബിഷപ്പിനെതിരായ പീഡനപരാതിയില്‍ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററിനെ സ്വാധീനിക്കാന്‍ ശ്രമം: ശബ്ദരേഖ പുറത്ത്


ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കൊപ്പമുള്ള മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സി.എം.ഐ വൈദികന്‍ ശ്രമിക്കുന്ന സംഭാഷണം പുറത്തുവന്നു. പരാതിയില്‍ നിന് പിന്‍മാറാന്‍ പത്ത് ഏക്കര്‍ സ്ഥലവും മഠവുമാണ് വൈദികന്‍ വാഗ്ദാനം ചെയ്യുന്നത്.


ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സഹോദരന് പണം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കന്യാസ്ത്രീയ്ക്ക് ഒപ്പം നില്‍ക്കുന്ന സിസ്റ്റര്‍മാരെയും സ്വാധീനിക്കാന്‍ ശ്രമം നടന്നത്.


സി.എം.ഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് ഫോണിലൂടെ വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഫോണ്‍ സന്ദേശം പൊലിസിന് കൈമാറുമെന്ന് സിസ്റ്ററുടെ ബന്ധുക്കള്‍ അറിയിച്ചു.



Sharing is Caring