ലങ്ക്യ ഹെനിപാവൈറസ് വൈറസ് ബാധിച്ച്‌ ചൈനയില്‍ 35 പേര്‍ ചികിത്സയില്‍

കിഴക്കന്‍ ചൈനയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ലങ്ക്യ ഹെനിപാവൈറസ് വൈറസ് ബാധിച്ച്‌ 35 പേര്‍ ചികിത്സയില്‍.

ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലാണ് ഹെനിപ്പാ വൈറസ് ഇനത്തില്‍പ്പെട്ട പുതിയ വൈറസായ ലങ്ക്യയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

പനി ബാധിച്ച്‌ ചികിത്സ തേടിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയല്ല രോഗം പകര്‍ന്നിരിക്കുന്നത്. അതിനാല്‍, രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ രോഗബാധിതരുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ചൈനീസ് വിദഗ്ദ്ധര്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *