ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.444 ബ്രിഗേഡ്, സ്പെഷല്‍ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങള്‍ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ അരങ്ങേറിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 444 ബ്രിഗേഡിലെ സീനിയര്‍ കമാൻഡറായ മഹ്മൂദ് ഹംസയെ ട്രിപ്പോളിയിലെ വിമാനത്താവളത്തില്‍ എതിരാളി സംഘം നേരത്തേ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മരിച്ചവരില്‍ സാധാരണക്കാര്‍ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സംഘര്‍ഷത്തെത്തുടര്‍ന്നു ട്രിപ്പോളിയിലേക്കുള്ള മിക്ക വിമാന സര്‍വീസുകളും വഴിതിരിച്ചുവിട്ടു













