ചാരപ്രവര്‍ത്തനം നടത്തുന്നെന്നു സംശയിച്ച് മൂന്നുപേരെ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. ബള്‍ഗേറിയൻ പൗരത്വമുള്ള രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്.രാജ്യത്തിനു പുറത്തുനിന്നുള്ള സുരക്ഷാഭീഷണികളില്‍ ബ്രിട്ടൻ ഈ അടുത്തായി ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പുതിയ ദേശസുരക്ഷാ നിയമം രാജ്യം പാസാക്കിയത് അടുത്തിടെയാണ്.ബ്രിട്ടന് ഏറ്റവും കൂടുതല്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന രാജ്യമായാണ് റഷ്യയെ കണക്കാക്കുന്നത്.

അതേസമയം റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ മരണം 30 ആയി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. 6,450 ചതുരശ്ര അടി വിസ്തൃതിയില്‍ തീ പടര്‍ന്നതായാണ് ദൃസാക്ഷികള്‍ പറയുന്നത്.
ദക്ഷിണ റഷ്യയിലെ ഡാഗെസ്താനിലാണ് സംഭവം. മേഖലയിലെ തലസ്ഥാനമായ മഖാച്കാലയിലാണ് സ്ഫോടനം ഉണ്ടായത്. കാര്‍ പാര്‍ക്കിങ് ഏരിയയില്‍നിന്നും തീഉയരുകയും ഇത് പെട്രോള്‍ സ്റ്റേഷനിലേക്ക് പടരുകയുമായിരുന്നു.













