27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മണിപ്പൂര്‍ ബി.ജെ.പി നേതാവ് പിടിയില്‍. സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്മാന് ലട്ട്ഖോസി സുവിനെയാണ് നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് പൊലിസ് ചെയ്തത്. ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്‍, 95,000 രൂപ വിലമതിക്കുന്ന പഴയ നോട്ടുകള്‍, പിസ്റ്റള്‍, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവയാണ് പൊലിസ് പിടിച്ചെടുത്തു.

ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലട്ട്ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.













