മദ്രസ വിദ്യാര്‍ത്ഥിയെ നിരന്തരമായി പീഡിപ്പിച്ച അധ്യാപകന് 26വര്‍ഷം തടവും പിഴയും


മദ്രസ വിദ്യാര്‍ത്ഥിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. ഉദയഗിരിയിലെ കെ വി മുഹമ്മദ് റാഫിക്കാണ്(36) കേസില്‍ പിടിയിലായത്. മദ്രസ വിദ്യാര്‍ത്ഥിനിയായ 11കാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.


കേസില്‍ കോടതി പ്രതിക്ക് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാല് വകുപ്പുകളിലാണ് ഇയാള്‍ ശിക്ഷ അനുഭവിക്കേണ്ടി വരുക.2017 ഒക്ടോബര്‍ മുതല്‍ മുഹമ്മദ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുളള കേസ്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.


വളപ്പട്ടണം പോലീസായിരുന്നു സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. കേസിലെ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു. മദ്രസ അധ്യാപകന് കഠിനമായ ശിക്ഷ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.



Sharing is Caring