കേരളത്തില്‍ നിന്നും ജി സി സി യില്‍ നിന്നും 25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ!

ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’.

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രം കഴിഞ്ഞ മാസം 28 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.വിപിന്‍ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ്.

സംവിധായകന്‍ വിപിന്‍ ദാസും നൗഷാദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത് . സാമൂഹിക യഥാര്‍ഥ്യങ്ങളെ നര്‍മ്മത്തിന്റെ മെമ്ബൊടിയോടെ അവതരിപ്പിക്കുന്ന സിനിമയില്‍ ഒരു വലിയ താരനിര അണി നിരക്കുന്നുണ്ട്. റീലീസ് ചെയ്തു പതിമൂന്നാം ദിനമായ ഇന്നലെയും സ്റ്റെഡി കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജയ ജയ ജയ ജയ ഹേ യുടെ കളക്ഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തിലും ജി സി സി യിലും നിന്നും മാത്രമായി ആണ് ഈ കളക്ഷന്‍. റസ്റ്റ്‌ ഓഫ് ഇന്ത്യയിലും നോണ്‍ ജി സി സി രാജ്യങ്ങളിലും ചിത്രം നാളെ റീലീസിന് എത്തും.

ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍. ഐക്കണ്‍ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ ‘ യുടെ വിതരണക്കാര്‍.ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഗാന രചന – വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ.ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം – പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍,ധനകാര്യം – അഗ്നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഐബിന്‍ തോമസ്,നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *