2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ മൊ​റോ​ക്കോ​യും

2026ലെ ​ഫി​ഫ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യും ശ്ര​മം തു​ട​ങ്ങി. ലോ​ക​ക​പ്പ് വേ​ദി​ക്കാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് മൊ​റോ​ക്ക​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​തു അ​ഞ്ചാം ത​വ​ണ​യാ​ണ് മൊ​റോ​ക്ക​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ലോ​ക​ക​പ്പി​നാ​യി ശ്ര​മി​ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ശേ​ഷം ലോ​ക​ക​പ്പി​ന് വേ​ദി​യാ​കു​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യി മാ​റും മൊ​റോ​ക്കോ.

യു​എ​സ്, കാ​ന​ഡ, മെ​ക്സി​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ലോ​ക​ക​പ്പ് വേ​ദി​ക്കാ​യി രം​ഗ​ത്തു​ണ്ട്. 2018ലെ​യും 2022ലെ​യും ലോ​ക​ക​പ്പു​ക​ൾ​ക്ക് റ​ഷ്യ​യും ഖ​ത്ത​റും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നാ​ൽ തെ​ക്കേ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഓ​ഷ്യാ​നി​യ എ​ന്നീ മേ​ഖ​ല​യി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​വ​സ​രം ല​ഭി​ക്കു​ക​യു​ള്ളൂ.2020​ൽ വേ​ദി സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഫി​ഫ പ്ര​ഖ്യാ​പി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *