2016 ഹരിത-ശുചിത്വ വർഷമാക്കാം: രാഷ്ട്രപതി


ന്യൂദൽഹി: പുതിയ വർഷത്തിൽ നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വമുള്ളതും നിർമലവുമാക്കി മാറ്റാൻ പ്രവർത്തിക്കാമെന്ന് രാഷ്ട്രപതി. സമാധാനവും സൗഹാർദ്ദവും നിറഞ്ഞ വർഷമാക്കി 2016-നെ മാറ്റാമെന്നും രാഷ്ട്രപതി പ്രണബ് മുഖർജി ആഹ്വാനം ചെയ്തു. പുതുവത്സരത്തലേന്ന് ആശംസയർപ്പിക്കുകയായിരുന്നു രാഷ്ട്രപതി.


”ഈ പുതുവത്സരദിനത്തലേന്ന്, ഭാരതത്തിലും പുറത്തുമുള്ള മുഴുവൻ സഹപൗരന്മാർക്കും ഊഷ്മളമായ ആശംസ അറിയിക്കുന്നു. എല്ലാവർക്കും സന്തോഷവും ക്ഷേമവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു,” അദ്ദേഹം പറഞ്ഞു.


പുതുവർഷം പുതിയ വളർച്ചയുടെ തുടക്കങ്ങൾക്ക് വ്യക്തിപരമായും കൂട്ടായുമുള്ള തീരുമാനങ്ങൾ എടുക്കാറുണ്ട്. നമുക്ക് സ്‌നേഹം, അനുകമ്പ, സഹിഷ്ണുത എന്നിവലിയൂന്നി സമാധാനവും സൗഹാർദ്ദവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് പ്രവർത്തിക്കാം.

നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും ആധുനിക ഭാരതത്തിന്റെ വൈവിധ്യവും സമന്വയിപ്പിച്ച് നമ്മുടെ ജനതയ്ക്കിടയിലും ലോകത്തെമ്പാടും പ്രചരിപ്പിയ്‌ക്കേണ്ട സമയമാണിത്, രാഷ്ട്രപതി പറഞ്ഞു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രതീകാത്മക ബന്ധത്തിലേക്ക് നോക്കി 2016 വർഷത്തെ നമുക്ക് നിർവചിക്കാം. നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വവും മാലിന്യമുക്തവുമാക്കി മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം, മുഖർജി പറഞ്ഞു.



Sharing is Caring