200 വൈദ്യുത വാഹനങ്ങളുമായി ആദ്യ പരിസ്ഥിതി സൗഹൃദ നഗരമാകാന്‍ നാഗ്പൂര്‍

വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന 200 വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യയിലെ ആദ്യത്തെ മലിനീകരണരഹിത നഗരമാകാന്‍ നാഗ്പൂര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടാക്സി കാറുകള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയടക്കം 200 വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കി.

രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് നാഗ്പൂരില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 200 വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരി നിര്‍വ്വഹിച്ചു. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്നും ഇതിനായി കുറഞ്ഞ ചിലവില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള ആലോചനകള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നവയില്‍ 100 മഹീന്ദ്ര ഇ20 വാഹനങ്ങളും ഉള്‍പ്പെടുന്നു. ടാറ്റ, കൈനറ്റിക്, ടിവിഎസ് തുടങ്ങിയ വാഹന നിര്‍മാതാക്കളുടെ വൈദ്യുതവാഹനങ്ങളുമുണ്ട്. ചാര്‍ജ്ജിങ് സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് ടാക്സി സേവനദാതാക്കളായ ഓല, നഗരത്തില്‍ 50 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 50ഓളം ചാര്‍ജ്ജിങ് പോയിന്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിലും നാഗ്പൂര്‍ മാതൃകയില്‍ പ്രകൃതിസൗഹൃദ ഗതാഗത സംവിധാനം ഒരുക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുത വാഹന നയത്തിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഡിസംബറോടെ ഇത് തയ്യാറാകുമെന്നാണ് കരുതുന്നത്. ഈ മേഖലയില്‍ മുതല്‍മുടക്കുന്നതിനായി കൂടുതല്‍ ഇന്ത്യന്‍ കമ്ബനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര തലവന്‍ പവന്‍ ഗോയങ്ക വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *