കെപിഐടിയുടെ അറ്റാദായത്തില്‍ 20.4 ശതമാനം വര്‍ധനവ്


ആഗോള വാഹന സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ കെപിഐടിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസം 20.4 ശതമാനം വര്‍ധനവോടെ 187 കോടി രൂപയിലെത്തി. വരുമാനം 17.6 ശതമാനം വര്‍ധനവോടെ 1,478 കോടി രൂപയിലെത്തി.


മൂന്നാം ത്രൈമാസത്തേക്കുള്ള സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ച കമ്പനി ഓഹരി ഒന്നിന് 2.50 രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.


വാഹന മേഖലയ്ക്ക് പ്രത്യേകമായുള്ള ഡാറ്റയിലൂടെ സൂക്ഷ്മമായി ക്രമീകരിച്ച എഐ സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്നു. തങ്ങളുടെ എഐ തത്വം ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ദ്ധനവ് നല്‍കുന്ന മനുഷ്യ കേന്ദ്രീകൃതവും നൂതനവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ അധിഷ്ഠിതമാണെന്ന് കെപിഐടി സഹസ്ഥാപകനും സിഇഒയും എംഡിയുമായ കിഷോര്‍ പാട്ടീല്‍ പറഞ്ഞു.

തങ്ങള്‍ ട്രക്കുകളും ഓഫ്-ഹൈവേ വിഭാഗങ്ങളും പോലുള്ള പുതിയ ഉപവിഭാഗങ്ങള്‍ വികസിപ്പിച്ചു വരികയാണ്. ഈ നിക്ഷേപങ്ങളിലൂടെ ഗണ്യമായ അവസരങ്ങളുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതി മുതല്‍ ഇവ തങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കെപിഐടി പ്രസിഡന്‍റും ജോയിന്‍റ് മാനേജിങ് ഡയറക്ടറുമായ സച്ചിന്‍ ടികേകര്‍ പറഞ്ഞു.



Sharing is Caring