പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഡീസലുമായി വന്ന ട്രക്കിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കുട്ടികളടക്കം 18 പേര്‍ കൊല്ലപ്പെട്ടു.ഇടിയ്ക്ക് പിന്നാലെ ശക്തമായ തീപിടിത്തമുണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. 15 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ഇന്നലെ ഹഫീസാബാദ് ജില്ലയിലെ ഫൈസലാബാദ് മോര്‍ട്ടോര്‍വേയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ബസ് ഇസ്ലാമാബാദില്‍ നിന്ന് കറാച്ചിയിലേക്ക് പോകവെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.














