15-ാമത് ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ തുടക്കം

15-ാമത് ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ തുടക്കം .നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പിന് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒഡിഷ വേദിയാവുന്നത്.2018ലും ഇന്ത്യയായിരുന്നു ലോകകപ്പിന്റെ ആതിഥേയര്‍.

അഞ്ച് വന്‍കരകളില്‍ നിന്നായി 16 ടീമുകളാണ് ജനുവരി 29വരെ നീളുന്ന ഹോക്കി മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്. നാലു ടീമുകളടങ്ങുന്ന നാല് പൂളുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. പൂള്‍ ഡിയില്‍ ഇംഗ്ളണ്ട്,വെയില്‍സ്,സ്പെയ്ന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. റൂര്‍ക്കേലയില്‍ സ്പെയ്നിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15ന് ഇംഗ്ളണ്ടുമായും 19ന് വെയില്‍സുമായുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. ഹര്‍മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ സംഘത്തിലുണ്ട്.

1975 ഒളിമ്ബിക്സില്‍ എട്ടുസ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയിട്ടുണ്ടെങ്കിലും ഇന്ത്യ ലോകകപ്പ് ഒരുതവണ മാത്രമേ നേടിയിട്ടുള്ളൂ. 1975ല്‍ അജിത്പാല്‍ സിംഗ് നയിച്ച ഇന്ത്യന്‍ടീം പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ലോകകപ്പ് നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *