ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാന്‍ കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം.ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എന്‍ സി പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി, ചന്ദ്രശേഖര്‍ റാവുവിന്‍്റെ ബി ആര്‍ എസ് , ഗുലാം നബി ആസാദിന്‍്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നിവയ്ക്ക് സമാപനയോഗത്തിലേക്ക് ക്ഷണം നല്‍കിയിട്ടില്ല. ഈ മാസം 30 ന് ശ്രീനഗറിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.


2022 സെപ്തംബര്‍ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരില്‍ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 3,570 കിലോമീറ്റര്‍ പിന്നിട്ടാകും ജനുവരി 30 ന് കശ്മീരില്‍ സമാപിക്കുക. ഇപ്പോള്‍ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം.




Sharing is Caring