155സിസിയുമായി എന്‍മാക്‌സ് ഇന്ത്യയിലേക്ക്

യമഹയുടെ എന്‍മാക്‌സ് 155 ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു. 2016ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ ഇന്ത്യയില്‍ അവതരിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ പരമ്ബരാഗത സ്‌കൂട്ടറുകളില്‍ നിന്നുംവേറിട്ടതാണ് എന്‍മാക്‌സ്. കോംപാക്‌ട് ഡൈമന്‍ഷനില്‍ യൂറോപ്യന്‍ ഡിസൈനിലാണ് സ്‌കൂട്ടറിന്റെ നിര്‍മാണം. 155 സി.സി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്‌പി കരുത്തും പരമാവധി 6000 ആര്‍പിഎമ്മില്‍ 14.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

ഡിസ്‌ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും എന്‍മാക്‌സിനു സുരക്ഷ ഒരുക്കും. 127 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇന്ത്യന്‍ നിരത്തില്‍ അപ്രീലിയ SR 150, വെസ്പ 150 എന്നിവയാകും എന്‍മാക്‌സിന്റെ പ്രധാന എതിരാളികള്‍. ഏകദേശം ഒരു ലക്ഷത്തിനുള്ളിലാകും വാഹനത്തിന്‍റെ വിപണി വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍..

ആഡംബര പ്രൗഡിയോടെയാണ് എന്‍മാക്‌സ് എത്തുന്നത്. എക്സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്ളൈ സ്‌ക്രീന്‍, സ്മോക്ക്ഡ് എല്‍ഇഡി ഹെഡ് ലാമ്ബ് , എല്‍ഇഡി ടെയില്‍ ലാംമ്ബ് എന്നിവയാണ് എന്‍മാക്സിലെ മുഖ്യ സവിശേഷതകള്‍.

13 ഇഞ്ചാണ് വീല്‍. മാറ്റ് ഡീപ് റെഡ്, മാറ്റ് ഗ്രേ, പ്രീമിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എന്‍മാക്‌സിന് എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, എല്‍സിഡി ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്രണ്ട് ഫ്‌ളൈ സ്‌ക്രീന്‍, സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്‌ലാമ്ബ്, എല്‍ഇഡി ടെയില്‍ ലാംമ്ബ് എന്നിവയാണ് എന്‍മാക്‌സിലെ മറ്റു പ്രത്യേകതകള്‍. 6.6 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
2017 ഡിസംബറിലാണ് എന്‍മാക്‌സ് 155 ഇന്‍ഡൊനീഷ്യയില്‍ താരമായി പുറത്തിറങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *