അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം. 27 പേർക്ക് പരിക്കേറ്റു. വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ആണ് ലോറിയുമായി കൂട്ടിയിടിച്ചത് .ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ഡെർഗാവോണിലാണ് അപകടം. വിനോദയാത്ര സംഘം സഞ്ചരിച്ച ബസിൽ 45 പേരാണ് ഉണ്ടായിരുന്നത്.
പുലർച്ചെ മൂന്ന് മണിയോടെ യാത്ര തുടങ്ങിയ സംഘം ലക്ഷ്യസ്ഥലമായ തിലിംഗ മന്ദിറിൽ എത്തുന്നതിന് തൊട്ടുമുമ്പ് കൽക്കരി കയറ്റിയ ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു.ഉടൻ പൊലീസെത്തി അപകടത്തിൽ പെട്ടവരെ ജോർഹത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ പലരുടെയും നില അതിഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു














