12th Man ഒരു മിസ്റ്ററിയാണ്, ജീത്തു ജോസഫ്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 12th Man എന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.ചിത്രം ഒരു മിസ്റ്ററിയാണെന്നും ദൃശ്യം പോലൊരു സിനിമ പ്രതീക്ഷിക്കരുതെന്നും ജീത്തു ജോസഫ് പറഞ്ഞു.

സസ്പന്‍സ് എലമെന്റ് എല്ലാമുള്ള സിനിമയാണ്. അധികം ആര്‍ട്ടിസ്റ്റുകള്‍ ഉള്ള ഒരു സിനിമയല്ല. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ്. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ കഥ എന്റെ സുഹൃത്ത് കെ കൃഷ്ണ കുമാറിന്റെയാണ്. ഞാനും സുഹൃത്തും കൂടി വേറൊരു സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്പ്റ്റ് എഴുതുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ സിനിമ ചിത്രീകരിക്കാന്‍ കഴിയില്ല. ഈ കഥയാണെങ്കില്‍ ഒന്ന് രണ്ട് വര്‍ഷമായി ആലോചനയില്‍ ഉള്ളതായിരുന്നു. അതിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നി. സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *