സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നും 11,801 പേര്‍ ഇന്ന് വിരമിക്കുന്നു


സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്നും ഇന്ന് വിരമിക്കുന്നത് 11,801 പേര്‍. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍ പകുതിയിലേറെ പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്.വിദ്യാഭ്യാസം, ആരോഗ്യം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വിരമിക്കുന്നത്.


സ്‌കൂള്‍ പ്രവേശനം മുന്നില്‍ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്.വിവിധ തസ്തിക അനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടതിനാല്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തടസമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നുമാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.




Sharing is Caring