ചെന്നൈയിൽ ഡ്യൂട്ടി ഡോക്ടറെ ക്രൂരമായി ആക്രമിച്ചു


തമിഴ്നാട്ടിലും ആശുപത്രിയിൽ വച്ച് ഡ്യൂട്ടിഡോക്ടർക്ക് നേരെ ക്രൂരമായ അക്രമം. രോഗി തന്നെയാണ് ട്രെയിനി ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചത്. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.കരള്‍ സംബന്ധിയായ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലാജി എന്നയാളാണ് ഡ്യൂട്ടി ഡോക്ടറായിരുന്ന സൂര്യയെ ആക്രമിച്ചത്.അപ്രതീക്ഷിതമായ ആക്രമണത്തിൽ ഡോക്ടറുടെ കഴുത്തിനാണ് കുത്തേറ്റത്. കയ്യിലിട്ടിരുന്ന ഐ വി ലൈന്‍ മാറ്റണമെന്ന ആവശ്യം നിരാകരിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.


നഴ്സുമാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ബാലാജിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്.സമീപത്തെ ടേബിളില്‍ ഉണ്ടായിരുന്ന കത്രിക എടുത്ത് കഴുത്തിന് കുത്തുകയായിരുന്നു.ബന്ധുക്കള്‍ ഇടപെട്ടാണ് ഇയാളെ പിടിച്ച് കെട്ടിയത്.സംഭവത്തില്‍ പൊലീസ് ബാലാജിയെ അറസ്റ്റ് ചെയ്തു.


ഡ്യൂട്ടിയിലുണ്ടായ ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ക്കെതിരായ ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയർന്നത്.ബാലാജിയുടെ ഹൌസ് സര്‍ജന്‍സി മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് ട്രെയിനി ഡോക്ടര്‍ക്ക് നേരെ ആക്രമണമുണ്ടായത്.



Sharing is Caring