കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്


രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ എൻഐ എ റെയ്ഡ്. കേരളം, ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പി എഫ് ഐ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ പുറത്തുവന്നിരുന്നു.മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക.


പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻ ഐ എ പോസ്റ്റർ പതിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപാണ് പോസ്റ്റർ പതിച്ചത്.കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂർ സ്വദേശി അബ്ദുൽ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവർക്കാണ് എൻ ഐ എ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.


കഴിഞ്ഞദിവസം മധ്യപ്രദേശിൽ പതിമൂന്നിടങ്ങളിലായി എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഐഎസ് ബന്ധമുള്ളതായി കണ്ടെത്തിയ മൂന്നുപേരെ ജബൽപൂരിൽ നിന്ന് അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.



Sharing is Caring