അമിത് ഷാ 22നു കൊച്ചിയിൽ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും


കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ 22നു ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയില്‍ ചേരുന്ന നേതൃയോഗത്തില്‍ ജില്ലാ അധ്യക്ഷര്‍, മേഖല-സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.സംസ്ഥാന നേതൃയോഗത്തിനു മുന്നോടിയായി ബിജെപി എറണാകുളം സിറ്റി ജില്ലാ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു.


സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ മാര്‍ഗ നിര്‍ദേശം നല്കി. സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.


സംസ്ഥാന ജോയിന്റ് ട്രഷറര്‍ എ. അനൂപ്, സംസ്ഥാന വക്താക്കളായ അഡ്വ. പി.ആര്‍. ശിവശങ്കരന്‍, അഡ്വ. ടി.പി. സിന്ധുമോള്‍, കെ.വി.എസ്. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വരുണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. എസ്. സജി, ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Sharing is Caring