കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ അക്രമം


കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ യുവാക്കളുടെ അക്രമം. വംശീയപരമായ അക്രമമാണ് നടന്നത്. കഴിഞ്ഞ മാസം 29നാണ് പീറ്റര്‍ബൊറഫിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളില്‍ സംഭവം നടന്നത്. മൂന്ന് യുവാക്കള്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും അധിക്ഷേപത്തിനിരയായ യുവാവ് പുറത്ത് വിട്ടിട്ടുണ്ട്.


പിക്കപ്പ് ട്രക്കില്‍ വന്ന യുവാക്കള്‍ ദമ്പതികളുടെ വാഹനം ബ്ലോക്ക് ചെയ്യുകയും അശ്ലീലം പറയുകയും വംശീയ അധിക്ഷേപം നടത്തുകയുമായിരുന്നു. കനേഡിയന്‍ യുവാക്കള്‍ ഇന്ത്യന്‍ യുവാവിനെ വലിയ മൂക്കുള്ളയാളെന്നും നിങ്ങള്‍ കുടിയേറ്റക്കാരാണെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ യുവാക്കളിലൊരാള്‍ വധഭീഷണി മുഴക്കുകയും ചെയ്തു.




Sharing is Caring