ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതിഷിക്കൊപ്പം അഞ്ച് മന്ത്രമാരും സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക.
കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും പാര്‍ട്ടിയുടെ ദളിത് മുഖവും പുതുമുഖവുമായ മുകേഷ് അഹ്ലാവതുമാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്.ഡൽഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന അതിഷിക്ക് 15 പ്രധാന വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ 13 പ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു. മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഓരോരോരുത്തര്‍ക്കും കൂടുതല്‍ ചുമതലയാണ് വഹിക്കേണ്ടി വരിക.