10,000ൽ അധികം ഇന്ത്യക്കാർ സൗദിയിൽ കടുത്ത പട്ടിണിയിൽ; സഹായമഭ്യർഥിച്ച് സുഷമ


ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട് അഭ്യർഥിച്ചു. ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സുഷമ ഓർമിപ്പിച്ചു.സൗദിയുടെ തലസ്ഥാനമായ റിയാദിലുള്ള ഇന്ത്യൻ എംബസിയോട് ആ രാജ്യത്ത് തൊഴിലില്ലാത്ത ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടതായും സുഷമ കൂട്ടിച്ചേർത്തു.




Sharing is Caring